ഇടുക്കി: കര്‍ഷക ആത്മഹത്യ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. കാര്‍ഷിക മേഖലയില്‍ വളരെ ഫലപ്രദമായ നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുളളതെന്നും വെറുതെ സര്‍ക്കാരിന് നേരെ ആക്ഷേപം ഉന്നയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാര്‍ നയത്തിന്‍റെ ഫലമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്. എന്നാല്‍ ഈ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ കെ ബാലന്‍റെ പ്രസ്താവന. എ കെ ബാലന്‍റെ പ്രസ്താവന കൃഷിക്കാരെ അപമാനിക്കുന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി ആയിരത്തില്‍ അധികം പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇവ നടപ്പാക്കി വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments