കോടതിയും കേസും ഒരു കാലത്തും സന്തോഷകരമായ കാര്യമല്ല .അതിന്റെ പുറകെയുള്ള അലച്ചിലുകള്‍ സാധാരണക്കാര്‍ക്കു തലവേദനയാണ്. പ്രായമായവരാണെങ്കില്‍ പറയുകയും വേണ്ട.എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കു ആശ്വാസകരമായ ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നും.
മുതിര്‍ന്ന പൗരന്മാരുടെ കേസുകള്‍ 8 ആഴ്ചയ്ക്കുള്ളില്‍ പരിഗണിക്കണമെന്ന തമിഴ് നാട് കമ്മീഷന്റെ ഉത്തരവ് മഹാരാഷ്ട്രയും പിന്തുടരാന് ആവശ്യപ്പെട്ടിരിക്കുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. തങ്ങളുടെ പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ ഈ സേവനം അവര്‍ക്കു ലഭ്യമാകും
.സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുമായി ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നും, ഈ പദ്ധതി മഹാരാഷ്ട്രയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും വിവരാവകാശ പ്രവര്ത്തകന് ഭാസ്കര്‍ പ്രഭു അറിയിച്ചു. അടുത്ത ഭരണതലയോഗത്തില് ഇത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വളരെ പുരോഗണപരമായ ഒരു കാല്വെയ്പാണെന്നു വിദഗ്ധര്‍ പറയുന്നു.
Post Your Comments