മുതിർന്ന പൗരന്മാർക്ക് ഏറെ ഗുണം ചെയ്യുന്ന സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പെൻഷൻ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന പെൻഷൻ സ്ലിപ്പ് വാട്സ്ആപ്പിലൂടെ നൽകുന്ന സേവനമാണ് ഇത്തവണ എസ്ബിഐ അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ, പ്രായത്തിന്റെ അവശത അനുഭവിക്കുന്ന എല്ലാ മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് കൊണ്ട് തന്നെ പെൻഷനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്നതാണ്. ഈ സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാം.
ഈ സേവനം ലഭിക്കുന്നതിനായി ആദ്യം തന്നെ ബാങ്കിന്റെ വാട്സ്ആപ്പ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. +91 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് എസ്എംഎസ് അയക്കുക. ഉടൻ തന്നെ എസ്ബിഐയിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയായെന്ന് അറിയിച്ച് മറുപടി ലഭിക്കുന്നതാണ്. തുടർന്ന് വാട്സ്ആപ്പിൽ +91 9022690226 എന്ന നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശമയച്ച് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. തുടർന്ന് വരുന്ന വിൻഡോയിൽ ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്പ് തുടങ്ങിയ മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇവയിൽ പെൻഷൻ സ്ലിപ്പ് തിരഞ്ഞെടുത്തതിനു ശേഷം, മാസം കൂടി രേഖപ്പെടുത്തിയാൽ മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ്.
Also Read: താടി വളർത്തുന്നവർ അറിയാൻ
Post Your Comments