ന്യൂഡൽഹി: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് വിവരസാങ്കേതിക മന്ത്രാലയമാണ് യൂട്യൂബിന് നിർദ്ദേശം നൽകിയിരിക്കുന്നത്.നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു.
കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി. അഭിനന്ദന് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു.ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു. തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടിയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. വിങ്ങ് കമാന്ററുടെ ധൈര്യത്തെ സമൂഹ മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയാണ്. പാകിസി്താന്‍ സൈനികരുടെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിങ് കാമന്‍ഡര്‍ അഭിനന്ദ് വര്‍ധമാനന്‍റെ മോചനത്തിന് ഇടയാക്കിയത് ഇത്തയുടെ കര്‍ക്കശ്യ നിലപാടും ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദവും.
അഭിനന്ദനെ വെച്ച് ഒരു വിധത്തിലുള്ള വിലപേശലിനും തയ്യറാല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സ്ഥാനപതി തലത്തില്‍ യാതൊരുവിധ നയതന്ത്ര ഇടപെടലുകള്‍ക്കും ഇന്ത്യ ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരപാധികം വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നേയാണ് അഭിനന്ദനെ വിട്ടയക്കുമെന്ന ഇമ്രാന്‍ഖാന്‍റെ പ്രസ്തവാനയുണ്ടാവുന്നത്.
Post Your Comments