Latest NewsInternational

ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പിന്തുണച്ച് അമേരിക്ക. പാ​ക്കി​സ്ഥാ​ൻ മ​ണ്ണി​ലെ ജെ​യ്ഷെ ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രു​ടെ ക്യാ​ന്പു​ക​ൾ ത​ക​ർ​ത്ത ന​ട​പ​ടി​യെയാണ് അ​മേ​രി​ക്ക​ പി​ന്തു​ണച്ചത്. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യാണ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നെ ഫോ​ണി​ൽ​വി​ളി​ച്ച് ഇക്കാര്യം അറിയിച്ചത്.

അതേസമയം പാക്കിസ്ഥാന് വീണ്ടും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റണമെന്ന് അമേരിക്ക. അതേസമയം ഭീകര സംഘടനകള്‍ക്ക് ധനസഹായം ഉള്‍പ്പെടെ നല്‍കുന്ന എല്ലാ സഹായങ്ങളും പാകിസ്ഥാന്‍ നിര്‍ത്തലാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ വിലക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണമെന്നും സംഘടനയക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും മൂന്നംഗ രക്ഷാസമിതി ഐക്യരാഷ്ട്ര സഭയില്‍ നിര്‍ദ്ദേശം വച്ചു. മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം മസൂദ് അസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button