ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനത്തെ പിന്തുടര്‍ന്ന് പാക്ക് ആക്രമത്തെ പ്രതിരോധിച്ച വെെമാനികന്‍ അഭിനന്ദന്‍റെ മോചനം ജനീവ ഉടമ്പടി പാലനമാണെന്ന് ഇന്ത്യന്‍ സംയുക്ത സേന അറിയിച്ചു. കര, വ്യോമ, നാവിക സേനാ മേധാവികള്‍ വിളിച്ചുകൂട്ടിയ സംയുക്ത പത്രസമ്മേളനത്തിലാണ് വ്യോമസേന നിലപാട് വ്യക്തമാക്കിയത്.
പാക് കസ്റ്റഡിയിലുള്ള വിംഗ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാന്റെ മോചനത്തില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. വ്യോമസേനയുടെ കാഴ്ചപ്പാടില്‍ ഇത് ജനീവ ഉടന്പടി പാലിക്കല്‍ മാത്രമാണ്- എയര്‍ വൈസ് മാര്‍ഷല്‍ ആര്.ജി.കെ. കപൂര്‍ പറഞ്ഞു.
അഭിനന്ദന് വര്‍ധമാന്റെ മോചനത്തിനായി ഉപാധികള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയാറല്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പാക്കിസ്ഥാന് നേരെ അന്താരാഷ്ട്ര സമ്മര്‍ദ്ധവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇമ്രാന്‍ വെെമാനികനെ മോചിപ്പിക്കാന്‍ തയ്യാറായി. എന്നാല്‍ ഇമ്രാന്‍ പറയുന്നത് സമാധാനത്തിനുളള സന്ദേശമായാണ് വെെമാനികനെ വിട്ടയക്കുന്നതെന്നാണ്. ഇതിനെതിരെ ഇമ്രാന്‍റെ പ്രസ്താവനയെ തളളിക്കൂടിയാണ് സംയുക്ത സേന നിലപാട് വ്യക്തമാക്കിയത്.
Post Your Comments