Latest NewsKerala

108 ആംബുലന്‍സിന്റെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം

പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അമ്മയേയും കുഞ്ഞിനെയും 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: പ്രസവ വേദനയെ തുടര്‍ന്ന് 108 ആംബുലന്‍സിന്റെ വൈദ്്യ സഹായം തേടിയ യുവതി സവ്തം വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മണക്കാട് കുട്ടുകല്ലിമൂഡ് വിശ്വനന്ദ ലെയ്‌നില്‍ മുഹമ്മദ് ഷബീറിന്റെ ഭാര്യ ബുഷ്റ(25) ആണ് ആംബുലന്‍സിലെ നഴ്‌സിന്റെ സഹായത്തോടെ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ബുഷ്റയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫോര്‍ട്ട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് വീട്ടില്‍ എത്തുകയായിരുന്നു. പൈലറ്റ് ചഞ്ചു കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍ വൈശാഖ് എന്നിവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബുഷ്‌റയെ പരിശോധിച്ച നഴ്‌സ് വൈശാഖ് ബുഷ്‌റയുടെ അവസ്ഥ വളരെ മോശമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ ആംബുലന്‍സിലേയ്ക്ക് മാറ്റാനുള്ള സാവകാശം പോലുമില്ലെന്നും വൈശാഖ് മനസ്സിലാക്കി. തുടര്‍ന്ന്  വീട്ടില്‍ വെച്ചുതന്നെ പ്രസവം എടുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ സജ്ജീകരിക്കുകയായിരുന്നു.

എന്നാല്‍ ആറു മണിയോടെ തന്നെ ബുഷ്റ പെണ്കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അമ്മയേയും കുഞ്ഞിനെയും 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യ. നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button