Latest NewsNattuvartha

മോഷണത്തിനെത്തി കേക്കും മുന്തിരിയും ഡബിൾ ഓംലറ്റും അകത്താക്കിയ കള്ളനെ തേടി പോലീസ്

ഒന്നര വയസുള്ള കുട്ടി കുടുക്കയിൽ സൂക്ഷിച്ചിരുന്ന നാണയതുട്ടുകളും പെറുക്കിയാണ് മോഷ്ടാവ് പോയത്

ചങ്ങനാശേരി; തടിയിൽ നിർമ്മിച്ച അഴികൾ ഒടിച്ച് മാറ്റി വീട്ടിൽ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല.

തുടർന്ന് വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കും, ഡബിൾഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ് മോഷ്ടാവ് പോയത്.‌

കുരിശുംമൂട് ചൂളപ്പടിക്ക് സമീപമുള്ള ജിജോ വർ​ഗീസിന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്. ജിജോയുടെ ഒന്നര വയസുള്ള കുട്ടി കുടുക്കയിൽ സൂക്ഷിച്ചിരുന്ന നാണയതുട്ടുകളും പെറുക്കിയാണ് മോഷ്ടാവ് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button