Latest NewsKerala

ഉമ്മന്‍ചാണ്ടിക്കെതിരെ സരിത നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക പീഡനപരാതിയിലെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടിയെക്കുറിച്ചുള്ള കേന്ദ്ര ഓര്‍ഡിനന്‍സ്പ്രകാരം നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2012 സെപ്തംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പീഡിപ്പിച്ച ശേഷം, സോളാര്‍ അനുമതി നല്‍കാന്‍ തോമസ് കുരുവിള വഴി വന്‍ തുക വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയില്‍ 2018 ഒക്ടോബര്‍ 20നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സരിത ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം. കേസ് ബുധനാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button