കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൗബിന് സാഹിര്‍ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചു. ജയസൂര്യയ്ക്ക് ഒപ്പമായിരുന്നു സൗബിന് അവാര്‍ഡ് പങ്കിട്ടത്.
അടിപൊളി, സന്തോഷം എന്നായിരുന്നു സൌബിന്റെ ആദ്യപ്രതികരണം. അതിന്റെ അപ്പുറത്തേയ്ക്ക് എന്തു പറയാന്‍, വിചാരിച്ചില്ല. അത് എല്ലാവരും പറയുന്നതാണ്. അത് തന്നെയാണ് പറയാനുള്ളത്, ഇത്ര പെട്ടെന്ന് വിചാരിച്ചില്ല. വളരെ സന്തോഷം- സൌബിന്‍ പറയുന്നു.
സുഹൃത്തുക്കള്‍ മാത്രം ചേര്‍ന്ന് വളരെ ലോ ബജറ്റില്‍ ചെയ്ത സിനിമ ഇങ്ങനെ നേട്ടത്തില്‍ എത്തുന്നതില്് വലിയ സന്തോഷമുണ്ടെന്നും സൗബിന് പറയുന്നു. ജയസൂര്യയുടെ നേട്ടത്തിലും സൗബിന് സന്തോഷം പങ്കുവച്ചു. വാപ്പയാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് വാപ്പയ്ക്ക് തന്നെയാണ് അവാര്‍ഡ് സമര്‍പ്പിക്കുന്നതെന്നും സൗബിന് പറഞ്ഞു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനയത്തിനാണ് സൗബിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.
Post Your Comments