Latest NewsIndia

ഡൽഹിയിൽ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ; ഭീകരാക്രമണം ചർച്ചയാകും

ഡൽഹി : ഡൽഹിയിൽ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. ചർച്ചയിൽ പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. പൊതുമിനിമം പരിപാടിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഭീകരാക്രമണം കേന്ദ്ര വിഷയമാകും.

ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തിൽ മോദിയെ കരുത്തനായി ചിത്രീകരിച്ചു. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കൂട്ടായി ചര്‍ച്ച ചെയ്യും.വ്യോമസേനയുടെ കരുത്തെന്ന നിലയിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്.
ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ വിളിച്ച യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചിരുന്നു.

നേരത്തെ ചേര്‍ന്ന പ്രതിപക്ഷത്തിന്‍റെ ആലോചനാ യോഗം പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. തൃണമൂല്‍, ടിഡിപി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് കോണ്‍ഗ്രസിനെ കൂടാതെ ഇന്നത്തെ യോഗത്തിനെത്തുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button