ജമ്മുകശ്മിര്‍: ജമ്മുകശ്മിരിലെ ഷോപിയാനില്‍ സൈന്യവും ഭീകകരും ഏറ്റുമുട്ടുന്നു.ഷോപിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ താമസിക്കുന്ന കെട്ടികം സൈന്യം വളഞ്ഞു. നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായണ് വിവരം.
അതേസമയം പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു ശേഷം ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മേര്ട്ടാര് ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസര്‍ പി.ടി.ഐ. വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യന്‍സേന ശക്തമായി തിരിച്ചടിച്ചു.
ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍; അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. ഇന്ത്യയുടെ തിരിച്ചടിയിന്; 11 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന് ഷെല്ലാക്രമണം നടത്തിയത്.
Post Your Comments