ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹം വിക്ഷേപിപിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര് എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. മാർച്ചിൽ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി.
അതേസമയം എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാർ കെ. ശിവനാണ് അറിയിച്ചു. . പിഎസ്എൽവിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളിൽ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും ചെയര്മാന് വ്യക്തമാക്കി. 420 കിലോഗ്രാം ഭാരമാണ് എമിസാറ്റിനുള്ളത്. .
Post Your Comments