കലാശപ്പോരാട്ടത്തിനൊരുങ്ങി ജെംഷെഡ്പൂരും ബെംഗളൂരു എഫ്.സിയും. നിലവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടാന്‍ കഴിയാതിരുന്ന ജെംഷെഡ്പൂരിനോട് അവരുടെ തട്ടകത്തില്‍ വെച്ചാണ് ഏറ്റുമുട്ടുക.
ചെന്നൈയിനോടുള്ള മത്സരത്തിലെ മോശം പ്രകടനം പ്ലേ ഓഫ് സാദ്ധ്യതകള്‍ ആണ് ഇല്ലാണ്ടാക്കിയത്. ഈ സീസണില്‍ സമനിലയാണ് ജെംഷെഡ്പൂരിനു വിനയായത്. ഒന്‍പത് സമനിലകള്‍ ആണ് ജെംഷെഡ്പൂര്‍ ഈ സീസണില്‍ വഴങ്ങിയത്. അവസാന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെച്ച് ടേബിള്‍ ടോപ്പേഴ്സ് ആയ ബെംഗളൂരുവിലെ തകര്‍ക്കാനാകും ജെംഷെഡ്പൂരിന്റെ ശ്രമം.
സീസണിലെ ആദ്യ മത്സരം ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇതുവരെ മൂന്നു മത്സരങ്ങളില്‍ ബെംഗളൂരുവും ജെംഷെഡ്പൂരും ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണജയം ഇരു ടീമുകള്‍ക്കും ഒപ്പം നിന്നു.സീസണിന്റെ തുടക്കം മുതല്‍ക്കേ മികച്ച പെര്‍ഫോമന്‍സാണ് ബെംഗളൂരു നടത്തിയത്. ഏഷ്യന്‍ കപ്പിന് ശേഷം ഐ എസ് എല്‍ കളിച്ച ടീമിന് പിന്നീടങ്ങോട്ട് പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സെമി ഫൈനലില്‍ ബെംഗളൂരു കടന്നതിനെ തുടര്ന്നു പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടുണ്ടാവണം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 pm ആണ് കിക്കോഫ്.
Post Your Comments