കശ്മീര്‍ : ഇതുവരെയുള്ള എല്ലാ പോരാട്ടങ്ങളിലും ഇന്ത്യയോട് പരാജയപ്പെട്ട് പാകിസ്ഥാന്‍. എല്ലായിപ്പോഴും ഇന്ത്യയെ പ്രകോപിതരാക്കുന്നത് പാകിസ്ഥാന്‍ ആയിരിയ്ക്കും. ആയുധത്തിന്റേയും ആള്‍ബലത്തിന്റേയും കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. പലപ്പോഴും വെടിനിര്‍ത്തര്‍ കരാര്‍ ലംഘിച്ചായിരിയ്ക്കും പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിതരാക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങളുടെ ചരിത്രം ഇതാ..
1965- പാക് നുഴഞ്ഞുകയറ്റം
തിത്വാര്‍, ഉറി, പൂഞ്ച് മേഖലകളില്‍ പാക്‌സേന കടന്നുകയറുകയും തന്ത്രപ്രധാന പാതയായ ഹാജിപിര്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ഇന്ത്യന്‍ പട്ടാളം തിരിച്ചടിച്ചു. സെപ്റ്റംബര്‍ ഒന്നിന് പൂര്‍ണയുദ്ധം ആരംഭിച്ചു. സിയാല്‍കോട്ടിന്റെ ഒരു ഭാഗം പിടിച്ച ഇന്ത്യന്‍ സേന ലഹോറിന്റെ തൊട്ടടുത്തു വരെയെത്തി.
ലഹോറും സിയാല്‍കോട്ടും പിടിക്കാന്‍ പറ്റിയ നിലയിലായപ്പോഴാണ് യുദ്ധം അവസാനിപ്പിച്ച വെടി നിര്‍ത്തല്‍. യുഎസും സോവിയറ്റ് യൂണിയനും യുഎന്നും ചെലുത്തിയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 18 ഓഫിസര്‍മാര്‍ ഉള്‍പ്പടെ 3264 ഇന്ത്യന്‍ സൈനികര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു.
1971- ബംഗ്ലദേശ് വിമോചനയുദ്ധം
കിഴക്കന്‍ പാക്കിസ്ഥാനില്‍ മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യപോരാട്ടം ശക്തമാവുകയും അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത സൈനിക നടപടികള്‍ ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം തുടങ്ങി. സംഘര്‍ഷം മുറ്റിനിന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഡിസംബര്‍ 3ന് യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യയുടെ കര- നാവിക- വ്യോമ സേനകളുടെ മികവിനു മുന്നില്‍ കിഴക്കന്‍ ബംഗാളിലെ പാക്ക് സേനയ്ക്കു പിടിച്ചു നില്‍ക്കാനായില്ല. 13 ദിവസത്തിന് ശേഷം പാക്കിസ്ഥാന്‍ കീഴടങ്ങി. ബംഗ്ലദേശ് രൂപം കൊണ്ടു. 195 ഓഫിസര്‍മാര്‍ ഉള്‍പ്പടെ 3843 ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.
1999- കാര്‍ഗില്‍ യുദ്ധം
കാര്‍ഗില്‍ മേഖലയില്‍ പാക്ക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യന്‍ കരസേനയും വ്യോമസേനയും 1999 മേയില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ വിജയ്’ രണ്ടരമാസം നീണ്ടു. രാജ്യാന്തര സമ്മര്‍ദവും അതിര്‍ത്തി കടന്നു വ്യോമാക്രമണം നടത്താനുള്ള പരിമിതികളും പാക്കിസ്ഥാനെ ഒരിക്കല്‍ക്കൂടി പരാജയത്തിലേക്കു നയിച്ചു. ജൂലൈ 27ന് ഇന്ത്യ കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു. അഞ്ഞൂറിലധികം ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചു
2016-2017- ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്
നിയന്ത്രണരേഖയ്ക്കടുത്തുള്ള ഉറിയില്‍ 18 ജവാന്മാരുടെ മരണത്തിനിടയാക്കി പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായി 2016 സെപ്റ്റംബര്‍ 28ന് ഇന്ത്യ പാക് അതിര്‍ത്തിക്കുള്ളില്‍ 500 മീറ്ററോളം ഉള്ളില്‍ കടന്നു മിന്നലാക്രമണം നടത്തി 38 ഭീകരരെയും 2 പാക്ക് സൈനികരെയും വധിച്ചു. 2017 മെയ് 9ന് ഇന്ത്യയുടെ രണ്ടാം ആക്രമണത്തില്‍ നൗഷേര മേഖലയിലെ പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.
പുല്‍വാമയിലു്ടായ ചാവേര്‍ ആക്രമണത്തിന് മറുപടിയായാണ് ചൊവ്വാഴ്ച ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനില്‍ കയറി ജെയ്‌ഷെ മൊഹമ്മദിന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്
Post Your Comments