Latest NewsIndia

പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി

പാ​ക് ന​ട​പ​ടി​യി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ഇ​സ്‌​ലാ​മാ​ബാ​ദ്: ര​ണ്ടു പൈ​ല​റ്റു​മാ​ര്‍ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​നു പി​ന്നാ​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി. പാ​ക് ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ സ​യി​ദ് ഹൈ​ദ​ര്‍ ഷാ​യെ​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പാ​ക് ന​ട​പ​ടി​യി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാജ്യമാകെ കനത്ത രോഷമാണ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ തടവിലാക്കിയതിനെ തുടർന്നുള്ളത്.

അതെ സമയം ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ഗൗ​ര​വ് അ​ലു​വാ​ലി​യ​യെ​യാ​ണ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ഇ​ന്ത്യ​ന്‍ സൈ​ന്യം പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​വ​യ്പു ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി​യെ പാ​ക്കി​സ്ഥാ​ന്‍ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ നി​കി​യാ​ല്‍, ഖു​യി​രാ​ത സെ​ക്ട​റു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പാ​ക്കി​സ്ഥാ​ന്‍ ആ​രോ​പി​ച്ചു.

ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തിയത് എന്ന പ്രത്യേകതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button