Latest NewsNattuvartha

സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് ഇടമലക്കുടി സന്ദർശിച്ച ജുഡീഷ്യറി സം​ഘം

ട്രൈബൽ വകുപ്പിന്‍റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്‍റെ വിലയിരുത്തൽ

ഇടമലക്കുടി: സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് തെളിവ് . ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്‍റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്‍റെ വിലയിരുത്തൽ പുറത്ത് വന്നു.

പല വികസന പ്രവർത്തനങ്ങളെന്ന പേരിൽ ചെലവഴിക്കുന്ന കോടികളുടെ പദ്ധതികളൊന്നും ആദിവാസികള്‍ക്ക്
യഥാർഥത്തിൽ പ്രയോജനപ്പെടുന്നില്ലെന്നാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഇടമലക്കുടിയിൽ സന്ദർശനം നടത്തിയ ജില്ലാ ജഡ്ജിയടങ്ങുന്നവർക്ക് ബോധ്യമായത്.

​ഗുരുതര വീഴ്ച്ച ട്രൈവൽ വകുപ്പിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തൽ. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഇടമലക്കുടിയിൽ സന്ദര്‍ശനം നടത്തിയത്. കുടിയിലെ റോഡ്, വീട്, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയൊക്കെ മൂന്നു ദിവസം നീണ്ട സന്ദർശനത്തിൽ സംഘം കൃത്യമായി വിലയിരുത്തി.

ഇടമലകുിടിയിലെ കുടികളിലെ ആദിവാസി ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തി. ഇതിനകം 88 കോടിയിലധികം രൂപ ഇതിനകം തന്നെ പല കാര്യങ്ങൾക്കായി ഇവിടേക്കു ചിലവഴിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷെ ഇത് പ്രയോജനപ്പെട്ടിട്ടില്ലെന്നും ട്രൈബൽ വകുപ്പ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് സംഘം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button