ന്യുയോര്‍ക്ക്: തീവ്രവാദികളെ പാകിസ്ഥാന് വളര്‍ത്തുന്നതിന്‍റെ വലിയ ചരിത്രമുണ്ടെന്ന് യുഎന്നിലെ മുന്‍ യുഎസ് സ്ഥാനപതി നിക്കി ഹാലെ വ്യക്തമാക്കി. ആ സ്വഭാവം മാറ്റുന്നത് വരെ അമേരിക്കയില്‍ നിന്ന് പാകിസ്ഥാന് ഒരു ഡോളറിന്റെ പോലും സഹായങ്ങള്‍ നല്‍കരുതെന്ന് ഹാലെ പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനുള്ള സഹായങ്ങൾ ബുദ്ധിപരമായി വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ഹാലെ വ്യക്തമാക്കി.
പുൽവാല ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.
Post Your Comments