Latest NewsKerala

ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

കൂറുമാറ്റ നിരോധനനിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തംഗം ചിറയക്കോട് വിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യനാക്കി.

നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും എതിരെ 2018 മെയ് 26-ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ഇദ്ദേഹത്തോട് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി വിപ്പ് നൽകിയിരുന്നു. എന്നാൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും ഇദ്ദേഹം വിട്ട് നിന്നിരുന്നു. ഇതിനെതിരെ ഗ്രാമപഞ്ചായത്തംഗം ബിനു തങ്കപ്പൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button