KeralaLatest News

വോട്ടിങ് മെഷീനില്‍ ഒരു കൃത്രിമവും നടത്താന്‍ സാധിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം : വോട്ടിങ് മെഷിനില്‍ ഹാക്കിങ് ഉള്‍പ്പടെ യാതോരു വിധ കൃത്രിമവും നടത്തുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറം മീണ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും കേരളത്തില്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് ഇത്തവണ മുന്ന് ലക്ഷത്തോളം പുതിയ വോട്ടര്‍മാരുണ്ട്, പോളിങ് ബൂത്തിലേക്ക് പരമാവധി ആളുകളെ എത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവബോധ പരിപാടികള്‍ ആരംഭിച്ചതായും ടീക്കാറം മീണ പറഞ്ഞു.

സംസ്ഥാനത്ത് 2 കോടി 54 ലക്ഷത്തോളം വോട്ടര്‍മാരുണ്ട്. അന്തിമ വോട്ടര്‍ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button