KeralaLatest NewsElection NewsIndiaElection 2019

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല : സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി

തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി വിശദീകരണം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി നല്‍കി. മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല.സാമുദായിക-മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. വിശദമായ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതിനായി പ്രസംഗത്തിന്റെ ഡി.സിയുടെ പകര്‍പ്പ് വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

നിയമവിദഗ്ദ്ധരുടെ സഹായത്തോടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുത് എന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല.

ശബരിമല എന്നത് ഒരു സ്ഥലപ്പേര് മാത്രമാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.ശബരിമല വിഷയം ഉന്നയിച്ച്‌ വോട്ട് തേടിയതിന് തൃശൂരിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ടി.വിഅനുപമയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മീണര്‍ ടീക്കാറാം മീണ ശരിവയ്ക്കുകയും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ഏപ്രില്‍ 6-ന് ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിശദീകരണം തുടര്‍ നടപടിക്കു വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ജില്ലാ കലക്ടര്‍ കൈമാറി. തുടര്‍ നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തീരുമാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button