തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ആത്മഹത്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ബാങ്കുകളുടെ യോഗം വിളിക്കും. കടക്കെണിമൂലം ഇടുക്കിയിൽ നിരന്തരം കർഷകർ ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. എല്ലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
ഇടുക്കിയിൽ രണ്ടുമാസത്തില്‍ ജീവനൊടുക്കിയത് ഏഴു കർഷകരാണ് . അടിമാലി മുക്കാലേക്കർ സ്വദേശി സുരേന്ദ്രൻ, പെരിഞ്ചാൻകുട്ടി സ്വോദേശി ജെയിംസ് എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. കാര്‍ഷിക വായ്പയുടെ അടവ് മുടങ്ങിയതുകാരണം ഇരുവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
കാർഷിക വായ്പ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും നടപ്പിലാക്കുന്നില്ല. ജപ്തി നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾക്കെതിരെ സർക്കാർ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു.
Post Your Comments