വാഷിങ്ടണ്‍: ഭീകരര്‍ക്ക് ഒത്താശചെയ്യുന്നതില്‍ ചരിത്രമുളള പാകിസ്ഥാന്റെ സ്വഭാവം നേരെയാകുന്നത് വരെ ചില്ലിക്കാശ് നല്‍കില്ലെന്ന് യുഎന്‍ മുന്‍ സ്ഥാനപതി നിക്കി ഹാലി. വിദേശ സഹായം സുഹൃത്തുക്കള്‍ക്ക് മാത്രം എന്ന ഒരു ലേഖനത്തിലാണ് പാകിസ്ഥാന് നിക്കി ഹാലിയുടെ മുന്നറിയിപ്പ്. പാകി്സ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും അവര്‍ സ്വാഗതം ചെയ്തു.ഇന്ത്യന്‍ വംശജയും സൗത്ത് കരോലിന മുന്‍ ഗവര്‍ണറുമായിരുന്ന നിക്കി ഹാലി കഴിിഞ്ഞ ഡിസംബറിലാണ് സ്ഥാനപതി സ്ഥാനം ഒഴിഞ്ഞത്.
യുഎന്നിലെ വിവിധ വിഷയങ്ങളില്‍ യുഎസിന് എതിരായ നിലപാടാണ് പാകിസ്ഥാനുള്ളത്. യുഎന്നിലെ നിര്‍ണ്ണായക വോട്ടെടുപ്പുകളില്‍ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്ഥാന് യുഎസിന് എതിരായിരുന്നു. 2017 ല്‍ പാകിസ്ഥാന് 100 കോടിഡോളറോളം സഹായധനമാണ് യുഎസ് നല്‍കിയത്. ഇതില്‍ ഏറിയപങ്കും ചിലവഴിച്ചത് സൈനികാവശ്യങ്ങള്ക്കായിരുന്നു. കുറച്ചു പണം റോഡ്, ഹൈവേ തുടങ്ങി അടിസ്ഥാന വികസനത്തിനും വിനിയോഗിച്ചു.
Post Your Comments