കെയ്റോ: റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേര്‍ മരിച്ചു. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈജിപ്തിലെ കെയ്റോ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്തിലെ റംസീസില്‍നിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം റെയില്‍വേ സ്റ്റേഷനിലെ ബാരിയറില്‍ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ അന്വേഷിച്ചുവരികയാണ്.
മറ്റൊരു ട്രെയിനിനായി കാത്തിരുന്ന ആളുകളുകളും അപകടത്തിൽപ്പെട്ടിരുന്നു. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ റെയിൽവേ സ്റ്റേഷനാണിത്.തുടർച്ചയായി മാറിവരുന്ന സർക്കാരുകൾ റെയിൽവേയുടെ അടിസ്ഥാന സുരക്ഷ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് ആളുകൾ പറഞ്ഞു.
EGYPT: 24 dead, dozens injured in an explosion at a station in Cairo, Egypt pic.twitter.com/WMctq1vlJa
— خالد (@khalid_pk) February 27, 2019
Post Your Comments