ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്താന് ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യ നല്‍കിയത്. പിന്നാലെ നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു. ഇതിനിടയില്‍ വ്യോമ സേനയുടെ വിമാനം പറത്തിയിരുന്നത് സ്‌നേഹ ഷെഖാവത്ത് എന്ന വനിത പൈലറ്റ് ആണെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്.
റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ പോര്‍ വിമാനം പറത്തിയ ആദ്യത്തെ വനിത പൈലറ്റാണ് സ്‌നേഹ ഷെഖാവത്ത്. സ്‌നേഹയുടെ പേരും മറ്റ് വിവരങ്ങളും തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉര്‍വ്വശ ജരിവാല എന്ന പേരാണ് പോസ്റ്റില്‍ നല്‍കിയിരുന്നത്. സുറത്തിലെ ഭുല്‍ക ഭവന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണെന്നും പോസ്റ്റുകളില്‍ പറയുന്നു. ഈ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചതോടെ നിരവധി പേര്‍ വിമാനം ഓടിച്ചിരുന്നത് സ്നേഹയാണെന്നാണ് തെറ്റിദ്ധരിച്ചിരിച്ചിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഓണ്‍ലൈന്‍ സൈറ്റായ ബൂം ലൈവാണ് ഈ പോസ്റ്റുകള്‍ തെറ്റാണെന്ന് കണ്ടെത്തിയത്.
അതേസമയം രഹസ്യ സ്വഭാവമുള്ളതുകൊണ്ട് പ്രത്യക്രമണത്തില്‍ പങ്കെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെന്നും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്നും വ്യോമ സേനയില്‍ നിന്നുള്ള ഉറവിടങ്ങള്‍ പറയുന്നു.
Post Your Comments