ന്യൂ ഡൽഹി : ഇന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി എയർ കാനഡ. പാക്കിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചതിനെ തുടർന്നാണ് നടപടിയെന്ന് എയർ കാനഡ വക്താവ് ഇസബല്ലെ ആർഥർ അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറോണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു. ടോറോണ്ടോയിൽനിന്നും വാൻകൂവറിൽനിന്നും ഡൽഹിക്ക് ദിവസേനയുള്ള സർവീസുകളും ആഴ്ചയിൽ നാലു ദിവസമുള്ള ടോറോണ്ടോ-മുംബൈ സർവീസുമാണ് താൽക്കാലികമായി നിർത്തിലാക്കിയിരിക്കുന്നതെന്നും എയർ കാനഡ വക്താവ് വ്യക്തമാക്കി
Post Your Comments