KeralaLatest News

കെ. ആര്‍ മീരയുടെ പരാതിയില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എഴുത്തുകാരി കെ. ആര്‍ മീര നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. കാസര്‍കോട് കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെ. ആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും തമ്മില്‍ സോഷ്യല്‍ മീഡിയില്‍ വലിയ വാക് പോര് നടന്നിരിന്നു. ഇതിനെ കൂട്ടുപിടിച്ച് നിരവധി പേര്‍ എഴുത്തുകാരിയ്‌ക്കെതിരെ പേരാണ് മോശം പരാമര്‍ശം നടത്തി. തെറി വിളികള്‍കൊണ്ടായിരുന്നു പലരും മീരയെ ആക്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് കെ. ആര്‍ മീര പരാതി നല്‍കിയത്.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കെ ആര്‍ മീര ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതിനെ ചോദ്യം ചെയ്ത വിടി ബല്‍റാമിനെതിരെ കെ ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെയാണ് സൈബര്‍ ആക്രമണത്തിന് മീര ഇരയായത്.

എന്നാല്‍ ഇതിന് മറുപടിയായി പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ നിരവധി പേര്‍ ഇതേറ്റെടുത്ത് എഴുത്തുകാരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button