ബത്തേരി: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഒ.എം. ജോര്‍ജിനെ സംരക്ഷിച്ച്, കേസ് ഒതുക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത, ഗോത്രവിഭാഗ പെണ്‍കുട്ടിയോടു ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് റിമാന്‍ഡില്‍ കഴിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു പണം വാഗ്ദാനം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി. ഒളിവിലായിരുന്ന ഉമ്മര്‍ കുണ്ടാട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ മാനന്തവാടി ഡിവൈഎസ്പിക്ക് മുന്‍പില്‍ കീഴടങ്ങുകയായിരുന്നു. എസ്സി-എസ്ടി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments