വാരണാസി:വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ഉദയ് പ്രതാപ് കോളജിലെ വിദ്യാര്‍ഥി നേതാവ് വിവേക് സിംഗ്(22) ആണ് കൊല്ലപ്പെട്ടത്. അസംഗഡ് ജില്ലയിലെ ജമൂന്ദീഹ് ഗ്രാമക്കാരനാണു വിവേക്. കേളേജിലെ ബി കോം വിദ്യാര്‍ത്ഥിയാണ് വിവേക്.
ഞായറാഴ്ച രാത്രിയില്‍ ഹോസ്റ്റലില്നു പുറത്തു വച്ചാണ് വിവേകിനു നേരെ ആക്രമണം ഉണ്ടായത്. ഹാസ്റ്റല് സമീപത്തുവച്ചാണ് വിവേകിനെ വെടിവെച്ചു വീഴ്ത്തിയത്. അതേസമയം വിവേകിനെ വെടിവെച്ചു കൊലപ്പെടുത്തിയത് ആരാണെന്നുള്ള സൂചന പോലീസിന് ഇരുവരെ ലഭിച്ചിട്ടില്ല. വിവേകിന്റെ ശരീരത്തില്‍ എട്ടു വെടിയുണ്ടകളേറ്റതായാണ് വിവരം. അതേസമയം, ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. കോളേജ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post Your Comments