മില്‍ക്ക് ഷേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും കൂള്‍ബാറുകളില്‍ കയറി മെനുകാര്‍ഡിലെ പേര് കണ്ട് ഓഡര്‍ ചെയ്ത വിഭവം മുന്നിലെത്തുമ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് ഒരിക്കലെങ്കിലും തോന്നാത്തവര്‍ ഉണ്ടാകില്ല. പക്ഷെ ഷേക്കുകള്‍ വീട്ടില്‍ തന്നെ ഞൊടിയിടയില്‍ ഉണ്ടാക്കാം. അധികം പണചെലവും ഉണ്ടാകില്ല. ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക്. വീട്ടില്‍ അതിഥികള്‍ വരുമ്പോഴൊക്കെ എളുപ്പത്തില്‍ തയ്യാറാക്കി നല്‍കാം…
ചേരുവകള്‍
പാല്‍- 1 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – അര കപ്പ്
ഓറഞ്ച് സ്‌ക്വാഷ്- അര കപ്പ്
വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, വെള്ളം എന്നിവ മിക്‌സിയില്‍ അടിക്കുക. ഇതിലേക്ക് ഓറഞ്ച് സ്‌ക്വാഷ് ചേര്‍ത്ത് വീണ്ടും അടിക്കുക. തണുപ്പിച്ച ശേഷം ഐസ് കഷണങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കാം…
Post Your Comments