Life StyleFood & Cookery

കുട്ടികള്‍ക്ക് ഈ ഷെയ്ക്ക് നല്‍കൂ… ക്ഷീണം പമ്പ കടക്കും

എന്തൊക്കെ കൊടുത്തിട്ടെന്തു കാര്യം വണ്ണം വയ്ക്കുന്നില്ലല്ലോ? മിക്ക കുട്ടികളെയും കുറിച്ചുള്ള അമ്മമാരുടെ പരാതിയാണിത്. എന്നാല്‍ പോഷക ഗുണങ്ങള്‍ മാത്രം നോക്കിയിട്ട് കാര്യമില്ല. കുട്ടികള്‍ക്കിഷ്ടപ്പെട്ട രുചികളില്‍ അവര്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ ഭക്ഷണങ്ങള്‍ നല്‍കാന്‍ കഴിയണം. ഇതാ കുട്ടികള്‍ക്ക് വണ്ണം വയ്ക്കുന്നതിനും ഊര്‍ജ്ജസ്വലത വീണ്ടെടുക്കുന്നതിനും സഹായകമായ ഒരു വിഭവം. ഡ്രൈ ഫ്രൂട്ട്‌സ് ചോക്കോ ഷെയ്ക്ക്.

ചേരുവകള്‍
ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
ബദാം അരിഞ്ഞത് – ¼ കപ്പ്
ഉണക്ക മുന്തിരി – ¼ കപ്പ്
അണ്ടിപ്പരിപ്പ് – 1/4 കപ്പ്
പഴം നുറുക്കിയത് – 1 എണ്ണം
കൊക്കോ പൗഡര്‍ – ടേബിള്‍ സ്പൂണ്‍
പാല്‍ – 2 കപ്പ്

തയ്യാറാക്കുന്ന വിധം

പാല്‍ ഒഴികെ എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനായി വേണമെങ്കില്‍ കുറച്ച് പാല്‍ ചേര്‍ക്കാവുന്നതാണ്. ചേരുവകള്‍ അരഞ്ഞ ശേഷം പാലു മുഴുവനും ചേര്‍ത്ത് അടിച്ചെടുത്താല്‍ ഡ്രൈ ഫ്രൂട്ട്‌സ് ചോക്കോ ഷേക്ക് തയാര്‍. മധുരത്തിന് ആവശ്യാനുസരണം ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button