Latest NewsKerala

പെരിയയില്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം

കാസര്‍കോട്: പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് കളക്ട്രേറ്റ് ഹാളിലാണ് യോഗം നടക്കുക.കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷിന്റേയും മരണത്തെ തുടര്‍ന്ന് വലിയ സംഘര്‍ഷാവസ്ഥയാണ് കാസര്‍കോട്. സംഭവത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത്തിന്റേയും കൃപേഷിന്റേയും വീടുകളില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായിട്ടാണ് താന്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെരിയ കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്നും കേസ് അട്ടിമറിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കാസര്‍കോട് നിരാഹാര സമരം ആരംഭിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button