Latest NewsIndia

കശ്മീരിലെ വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. ഇന്ന് രാവിലെയാണ് എന്‍.ഐ.എ ഭീകര വിരുദ്ധ സംഘമെത്തി തെരച്ചില്‍ നടത്തിയത്. അതേസമയം ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ദ്ധ രാത്രി യാസിന്‍ മാലിക്കിനെ കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. നിലവില്‍ കോത്തിബാഗ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇയാള്‍. യാസിന്‍ മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസുള്‍പ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് എന്‍.ഐ.എയാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button