ന്യൂഡല്‍ഹി: ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ സെെന്യം തച്ചുടച്ചതിന് ശേഷം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ രാഷ്ടീയ കക്ഷികള്‍ക്കും ഒരു പക്ഷമേ ഉളളൂ അത് ഭീകരതയ്ക്ക് എതിരെയുളള പോരാട്ടമാണെന്നും രാജ്യത്തിന് എതിരെയുളള ഭീകരതക്കെതിരെ സര്വ്വക്ഷിയോഗത്തില് പങ്കെടുത്ത എല്ലാവര്ക്കും ഒരേ നിലപാടാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.
പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയുടെ നടപടിയെ സര്‍വകക്ഷിയോഗത്തിലെ എല്ലാ പാര്‍ട്ടികളും അഭിനന്ദിച്ചുവെന്നും ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ പാതയില്‍ യാത്ര ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. സുരക്ഷാ സേനകളുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കാള്‍ പ്രതികരിച്ചത്.
Post Your Comments