പാലക്കാട്: ഓട്ടോ മൊബൈല്‍ രംഗത്തെ മിനിമം വേതനം 18,000 രൂപയാക്കണമെന്ന് കേരള ഓട്ടോമൊബൈല്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് എംപ്ലോയീസ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
രാമദാസന് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ സംസാരിച്ചു. ടി കെ നൗഷാദ് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.
211 പ്രതിനിധികള്‍ പങ്കെടുത്തു. ഭാരവാഹികള്‍: പി എന്‍ രാമദാസന് (പ്രസിഡന്റ്), ജെ സമീര്‍ (സെക്രട്ടറി), പി എം ഷമീര്‍ (ട്രഷറര്‍).
Post Your Comments