മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിനിടെ സബ്സ്റ്റിറ്റിയൂഷനെ ചൊല്ലി ചെല്‍സിയുടെ പരിശീലകനും ഗോള്‍കീപ്പറും ഏറ്റുമുട്ടിയപ്പോള്‍ ഫുട്‌ബോള്‍ ലോകം സാക്ഷിയായത് നാടകീയ രംഗങ്ങള്‍ക്ക്. ഒടുവില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കേപ അരിസബൊലാഗയുടെ നിഷേധത്തിന് ‘സമ്മാന’മായി കിട്ടിയത് പിഴ. ഒരാഴ്ചത്തെ പ്രതിഫലമാണ് കേപയില്‍ നിന്ന് ചെല്‍സി പിഴയായി ഈടാക്കുക.കേപയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് സിറ്റി കിരീടമണിഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ഗോളി കേപ അരിസബൊലാഗയും കോച്ച് മൗറിസിയോ സാറിയും തമ്മിലെ ചൂടന്‍ രംഗങ്ങളായിരുന്നു. ഗോള്‍രഹിതമായി തുടര്‍ന്ന കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നുറപ്പിച്ചപ്പോഴാണ് ചെല്‍സി കോച്ച് മൗറിസിയോ സാറി ഗോളിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ശ്രമിച്ചത്. കളിക്കിടെ പരിക്കേറ്റ ഗോളി കേപ അരിസബൊലാഗക്ക് പകരക്കാരനായി വില്ലി കബയേറോയെ കളത്തിലിറക്കാനായിരുന്ന സാറിയുടെ ശ്രമം. ലൈന്‍ ഒഫീഷ്യല്‍സ് സബ്സ്റ്റിറ്റിയൂഷന്‍ ബോര്‍ഡും ഉയര്‍ത്തി. ഇതിനിടെയായിരുന്നു ഗോളിയുടെ നിഷേധം.
കോച്ചിനെ ധിക്കരിച്ച കേപക്കെതിരെ കളി കഴിയും മുമ്പേ വിമര്‍ശനമുയര്‍ന്നു. കളി ഷൂട്ടൗട്ടിലേക്ക്. ഭാവമാറ്റങ്ങളൊന്നുമില്ലാതെ കേപ തന്നെ പോസ്റ്റിനു കീഴില്‍. സിറ്റി ഗോളി സെര്‍ജിയോ അഗ്യൂറോയുടെ കിക്കിന്റെ ഗതി കൃത്യമായി മനസിലാക്കിയെങ്കിലും തൊട്ടുതൊടാതെ വലയില്‍. തൊട്ടുപിന്നാലെ ലെറോയ് സാനെയുടെ ഷോട്ട് രക്ഷപ്പെടുത്തി. വില്ലനില്‍നിന്ന് കേപ ഹീറോ ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 4-3ന് കപ്പ് സിറ്റി കൊണ്ടുപോയി.ഒരു പൊട്ടിീത്തെറി പ്രതീക്ഷിച്ചിരിക്കെ കോച്ചും ഗോളിയും കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഇല്ലാതാ.ചില തെറ്റിദ്ധാരണകളുടെ ഫലമായിരുന്നു എല്ലാമെന്ന് ഇരുവരും വ്യക്തമാക്കി. മത്സരശേഷം കോച്ചുമായി സംസാരിച്ചതായും ആശയക്കുഴപ്പം മാറ്റിയതായും ഗോളി പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിച്ചതോടെ ആരാധകരോഷവും അടങ്ങി.
Post Your Comments