KeralaLatest News

വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ

വിമാനത്താവളം മുഴുവനും കാമറാ കണ്ണുകളില്‍

കണ്ണൂര്‍ : അന്തര്‍ദേശീയ തലത്ില്‍ ഉണ്ടായ വിമാനം റാഞ്ചല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കി.

സിസി ടിവി കാമറാ നിരീക്ഷണം ശക്തമാക്കി. സംശയകരമായ സാഹചര്യത്തില്‍ ആരെ കണ്ടാലും പൊലീസിന് കസ്റ്റഡിയിലെടുക്കാം. ഇതോടൊപ്പം ആഭ്യന്തര- രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് സെക്കന്‍ഡറി ചെക്കിങ് സംവിധാനം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഉള്ള സിഐഎസ്എഫ് ജീവനക്കാരുടെ പരിശോധനയ്ക്കു ശേഷം എയര്‍ലൈന്‍സ് ജീവനക്കാരുടെ പരിശോധനയും കഴിഞ്ഞാണു യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സിസിടിവി നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. സന്ദര്‍ശക ഗാലറിയില്‍ രണ്ടു ദിവസമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു കൂടി തുടരുമെന്നും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ അറിയിച്ചു. പ്രവേശന കവാടത്തില്‍ കേരള പൊലീസ് ചെക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button