തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡോ സംഘത്തെ സുരക്ഷയ്ക്ക് വേണ്ടി നിയമിച്ചു. ഇതിന് പുറമെ, വസതിയ്ക്ക് ചുറ്റും സിസിടിവി ക്യാമറ സംവിധാനവും കണ്‍ട്രോള്‍ റൂം നിരീക്ഷണവും ഉണ്ടാകും. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വസതിയിലെ മെയിന്‍ ഗേറ്റിലെ പഴയ ഗാര്‍ഡ് റൂമില്‍ ആണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. കണ്‍ട്രോള്‍ റൂം അസി.കമ്മീഷണര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
Read Also : സിൽവർ ലൈൻ: സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം, യെച്ചൂരിയ്ക്ക് കത്തയച്ച് സതീശന്‍
65 പൊലീസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കുണ്ടാകും. ക്ലിഫ് ഹൗസ് വളപ്പുള്‍പ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കണ്‍ട്രോള്‍ റൂം പരിധിയിലുള്ളത്. ഈ ഭാഗത്തെ, ഒന്‍പത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും ക്യാമറ നിരീക്ഷണത്തിലാക്കി. 32 ക്യാമറകളാണുള്ളത്. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളില്‍ പിന്‍വശത്തുള്‍പ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി, ക്ലിഫ് ഹൗസിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വേകല്ല് സ്ഥാപിച്ചിരുന്നു. ഇത്, ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ഇതോടെയാണ്, മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
Post Your Comments