KeralaNews

കാക്കടവ് വിനോദ സഞ്ചാര കേന്ദ്രമാകുന്നു

 

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കാക്കടവ് പുഴയുമായി ബന്ധപ്പെട്ട പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. ഒമ്പതാം വാര്‍ഡായ ചാനടുക്കം പ്രദേശത്തെ ഉള്‍പ്പെടുത്തിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ടൂറിസം പ്രദേശമാക്കുന്നത്. കയ്യൂര്‍ ചീമേനി പഞ്ചായത്തംഗമായ സുഭാഷ് അറുകര ഇക്കാര്യം ആവശ്യപ്പെട്ക ലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ഡി സജിത്ത് ബാബു, ഡിടിപിസി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ദിഷ്ട പ്രദേശം സന്ദര്‍ശിച്ചു.

പുഴയുടെ ഒഴുക്കും പാറക്കല്ലുകളും നിറഞ്ഞ് പ്രകൃതി രമണീയമായ ഈ പ്രദേശം അങ്ങിനെ തന്നെ നിലനിര്‍ത്തിയുള്ള വിനോദ കേന്ദ്രത്തിനുള്ള ആലോചനയാണ് സജീവമായിട്ടുള്ളത്. പുഴയും കരയും സസ്യ ജന്തുജാലങ്ങളും നിറഞ്ഞ കാക്കടവിലെ ജൈവവൈവിധ്യം ഏവരേയും ആകര്‍ഷിക്കുന്നത് കൂടിയാണ്. പുഴക്ക് കുറുകെ റോപ്പ് വേ, പുഴയോരത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, കളിയുപകരണങ്ങള്‍ എന്നിവ സ്ഥാപിക്കും. നിലവില്‍ കാക്കടവ് പുഴയില്‍ സ്ഥിരം തടയണ നിര്‍മാണം നടക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ബോട്ട് യാത്രയും ഇവിടെ ആരംഭിക്കാന്‍ കഴിയും. കാക്കടവ് പുഴയില്‍ നിന്നുള്ള ജലത്തെ കുടിവെളളത്തിനായി ഏഴിമല നാവിക അക്കാദമിയടക്കം പല കേന്ദ്രങ്ങളും ആശ്രയിക്കുന്നുണ്ട്. ഈ കുടിവെള്ള വിതരണത്തിനും തടസമില്ലാ വിധത്തിലാകും പുതിയ വിനോദ കേന്ദ്രത്തിന്റെ നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button