ടെഹ്റാൻ: താന്‍ രാജി വയ്ക്കുന്നതായി അറിയിച്ച് ഇറാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് ഷരീഫ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജി വയ്ക്കുന്നതോടൊപ്പം ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ താൻ ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നു വെന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തന്റെ സേവനങ്ങളിൽ സഹകരിച്ച ഇറാൻ ജനതയോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നുവെന്നും ജാവേദ് ഷരീഫ് അറിയിച്ചു.
അതേസമയം ഇറാനിലെ സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎയും ജാവേദ് ഷരീഫിന്റെ രാജിവാർത്ത സ്ഥിരീകരിച്ചു. എന്നാല്‍ രാജിക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
കാരണം വ്യക്തമാക്കാതെയുള്ള ജാവേദിന്റെ പെട്ടെന്നുള്ള രാജി എല്ലാവരേയും അമ്പരിപ്പിച്ചിരിക്കുകയാണ്.
Post Your Comments