Latest NewsIndia

ഇന്ത്യയുടെ മിറാഷിനെ കണ്ട് പാകിസ്ഥാന്റെ എഫ്-16 പിന്മാറാന്‍ കാരണം ഇതാണ്

തിരുവനന്തപുരം•ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമത അറിയാവുന്നതിനാലാണ് പാകിസ്ഥാന്റെ എഫ്-16 പ്രത്യാക്രമണം നടത്താതെ പിന്മാറിയതെന്ന് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായ എസ്.കെ.ജെ നായര്‍. കൃത്യമായി ലക്ഷ്യത്തെക്കുറിച്ചുള്ള അറിവ്, മികച്ച പൈലറ്റുമാര്‍, ഒപ്പം മികച്ച ഫ്ലൈറ്റ് എന്നിവയാണ് ഈ ആക്രമണത്തെ സാധ്യമാക്കിയത്. മിറാഷിനെ കണ്ടതോടെ പാകിസ്ഥാന്‍ ഭാഗത്ത് നിന്നും എത്തിയ എഫ്16 എതിര്‍പ്പിന് വന്നെങ്കിലും ഈ സമയം ഇന്ത്യയ്ക്ക് വിമാനങ്ങളുടെ എണ്ണത്തില്‍ മുന്‍തൂക്കം ഉണ്ടായിരുന്നു. മാത്രവുമല്ല എഫ് 16 നെക്കാള്‍ മികച്ച ഒരു ഫൈറ്റര്‍ ജെറ്റാണ് മിറാഷ് 2000 എന്നും നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

മിറാഷിനൊപ്പം സുഖോയി ഉണ്ടായിരുന്നു എന്നാണ് വിവരം. സുഖോയിയുടെ സാന്നിധ്യമായിരിക്കാം പാകിസ്ഥാനെ ഒരു പെട്ടെന്നുള്ള തിരിച്ചടിയില്‍ നിന്നും പിന്‍തിരിപ്പിച്ചതെന്ന് മുന്‍ കരസേന ഉപമേധാവി ലെഫ്റ്റ്. ജനറല്‍ ശരത് ചന്ദ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button