Latest NewsKerala

പാര്‍ട്ടി ഓഫീസില്‍ വിവാഹിതനായ നേതാവ് മതാചാരപ്രകാരം വീണ്ടും വിവാഹിതനായി : ക്രൈസ്തവമതം സ്വീകരിച്ചു

തൊടുപുഴ : മാര്‍ക്‌സിസ്റ്റ് തത്വങ്ങളില്‍് ജീവിച്ച നേതാവിന് ഇപ്പോള്‍ മനം മാറ്റം . പാര്‍ട്ടി ഓഫീസില്‍ വിവാഹിതനായ നേതാവ് മതാചാരപ്രകാരം വിവാഹിതനായി . 27 വര്‍ഷങ്ങള്‍ ്ക്ക് മുമ്പ് പാര്‍്ട്ടിയാണ് നേതാവിന്റെ വിവാഹം നടത്തിക്കൊടുത്തത്. ഇപ്പോള്‍ ഈ വിവാഹം വീണ്ടും പാര്‍ട്ടിയ്ക്കുള്ളില്‍ സജീവ ചര്‍ച്ചയാകുകയാണ്.

സിപിഎം ഇടുക്കി ജില്ലാകമ്മിറ്റി അംഗം കെ.എല് ജോസഫാണ് പള്ളിയില്‍ മതാചാരപ്രകാരം വീണ്ടും വിവാഹിതനായത്. കുളമാവ് സെന്റ് മേരീസ് പള്ളിയില് വച്ചായിരുന്നു വിവാഹം .

വിവാഹം ചെയ്യുന്നതിനു മുമ്പായി, ജോസഫ്, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ നിബിന്‍, നിഥിന്‍ എന്നിവരും മാമോദീസ മുങ്ങി ക്രൈസ്തവ മതം സ്വീകരിച്ചു. കാളിയാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.തോമസ് പരുത്തിപ്പാറയാണ് വിവാഹ കൂദാശ നടത്തിയത്.

പാലാ രൂപതയില്‍ നിന്നു ലഭിച്ച പ്രത്യേക അനുമതി പ്രകാരമാണ് വിവാഹം. മന്ത്രി എം.എം. മണിയുടെ അടുത്ത ആളാണ് ജോസഫ്. അങ്കണവാടി അധ്യാപികയാണു ജയശ്രീ. 27 വര്‍ഷം മുമ്പാണ് ജോസഫ്, ജയശ്രീയെ വിവാഹം ചെയ്തത്. അന്നു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.

ഇപ്പോള്‍ നടന്ന വിവാഹം ഗൗരവമായി കാണണമെന്നു കാണിച്ചു പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം സിപിഎം ജില്ലാ നേതൃത്വത്തിനു കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button