Latest NewsKerala

കൃപേഷിന്റെ കുടുംബത്തിന് നൽകുന്ന വീടിന്റെ രൂപരേഖ തയ്യറാക്കിയെന്ന് ഹൈബി ഈഡൻ

കാസർകോട്: കാസർകോട് ജില്ലയിൽ വെട്ടേറ്റുമരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളായ കൃപേഷിന് വീട് നിർമിച്ചു നൽകുമെന്ന് ഹൈബി ഈഡൻ‌ എംഎൽഎ അറിയിച്ചിരുന്നു. തന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പു മുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉൾപ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

കൃപേഷിന്റെ നിലവിലെ വീട് എംഎൽഎയുടെ ഓഫീസിൽ നിന്നും ആർക്കിടെക്റ്റും സംഘവും സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും ഹൈബി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം കുടുംബത്തിന്റെ അനുമതിയോടെ വീട് നിർമാണം തുടങ്ങുമെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി.

https://www.facebook.com/HibiEden/posts/10155827559572260

shortlink

Related Articles

Post Your Comments

Related Articles


Back to top button