Latest NewsNattuvartha

പ്രകൃതി വാതകം ഉടന്‍ എത്തും : പണികള്‍ അവസാനഘട്ടത്തില്‍

കൂറ്റനാട്: പ്രകൃതി വാതകം ഉടന്‍ എത്തും , പണികള്‍ അവസാനഘട്ടത്തില്‍. പദ്ധതിയുടെ കൊച്ചിമുതല്‍ കൂറ്റനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഈ പദ്ധതിയുടെത്തന്നെ പ്രധാനഭാഗമാണ് കൂറ്റനാട്. കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള പൈപ്പുകള്‍ വേര്‍തിരിയുന്നത് ഇവിടെനിന്നാണ്. ഇതിനായി ഇവിടെ സ്ഥാപിച്ചിട്ടുള്ള നിയന്ത്രണകേന്ദ്രത്തിന്റെ (ഐ.പി. സ്റ്റേഷന്‍) നിര്‍മാണം അവസാനഘട്ടത്തിലെത്തി. ചില മിനുക്കുപണികള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും.ന

438 കിലോമീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനില്‍ ഓരോ 100 കിലോമീറ്ററിലും ഇത്തരത്തില്‍ ഓരോ ഐ.പി. സ്റ്റേഷനുകളുണ്ടാവും. പ്രധാനമായും വാതകത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ധര്‍മം. പൈപ്പുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിവിട്ട് വാതകമര്‍ദം, താപനില, പൈപ്പിലെ തകരാറുകള്‍ എന്നിവ പരിശോധിക്കാനും ഇവിടെ സൗകര്യമുണ്ട്.

സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള കൊച്ചി-കൂറ്റനാട് ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ തൃശ്ശൂര്‍ ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനും സാധിക്കും. നിലവില്‍ കൊച്ചിയില്‍ വാതകവിതരണം നടക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന സംയുക്തസംരംഭമാണ് കേരളത്തില്‍ വാതകവിതരണം ഏറ്റെടുത്തിരിക്കുന്നത്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ വായനാട്ടിലും മാഹിയിലും വാതകമെത്തിക്കാന്‍ പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button