ഭൂമിക്കടിയിൽ 10 കിലോമീറ്ററിധികം ആഴത്തിൽ കുഴിയെടുക്കാൻ ഒരുങ്ങി ചൈന. പ്രകൃതി വാതക ശേഖരം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കിലോമീറ്ററുകളോളം ഖനനം നടത്താൻ ചൈന തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രകൃതി വാതകം തേടി ചൈന ഖനനം നടത്തുന്നത്. ഇത്തവണ സിചുവാൻ പ്രവിശ്യയിലാണ് ഖനന നടപടികൾ ആരംഭിച്ചിരിക്കുന്നത്.
സിചുവാനിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സിചുവാനിൽ ഇതിനോടകം വലിയ തോതിൽ ഷെയ്ൽ ഗ്യാസ് ശേഖരം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനാണ് ഖനനത്തിന് നേതൃത്വം നൽകുന്നത്. ഇതിനു മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ സിൻജിയാങ്ങിലും ഖനനം നടത്തിയിരുന്നു. മെയ് മാസത്തിലാണ് ഖനനം ആരംഭിച്ചത്. ഖനനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും മറ്റുമായിരുന്നു അന്നത്തെ പരീക്ഷണം.
Also Read: കൂര്‍ക്കംവലി ഇല്ലാതാക്കാൻ വെളുത്തുള്ളി
Post Your Comments