ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരാക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് നിറുത്തണമെന്ന് ഫ്രാന്‍സ്. ഒപ്പം ഇന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ ഫ്രാന്‍സ് പിന്തുണക്കുന്നുവെന്നും ഒപ്പമുണ്ടാകുമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരവാദത്തെ തുരത്താനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഫ്രാന്‍സിന്‍റെ സഹകരണം ഉണ്ടാകുമെന്നും അറിയിച്ചു.
ബാലാകോട്ടില്‍ ഇന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 300 ഓളം തീവ്രവാദികളെ വധിച്ചുവെന്നും കൊടും ഭീകരനായ യൂസഫ് അസറിനേയും യമപുരി കടത്തിയതായി വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിട്ടുണ്ട്. 12 മിറാഷ് 2000 പോർ വിമാനങ്ങളുടെ മുന്നില്‍ പാക്കിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല സമര്‍ത്ഥരായ പെെലറ്റുമാര്‍ നിമിഷനേരം കൊണ്ടാണ് ലക്ഷ്യം കണ്ട് ഒരിറ്റ് പോറലേല്‍ക്കാതെ തിരിച്ചെത്തിയത്.
ഇന്ത്യ ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും രാജ്യത്തെ ശിഥിലീകരിക്കാന്‍സമ്മതിക്കില്ല . ജനങ്ങള്‍ സുരക്ഷിത കരങ്ങളിലുമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments