തിരുവനന്തപുരം: തിയറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് കയറ്റാൻ അനുമതി. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് നഗരസഭ നടപടിയെടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണു നടപടി. പ്രേക്ഷകർ പുറത്തുനിന്നുള്ള ഭക്ഷണവുമായി എത്തുമ്പോൾ തയടരുതെന്ന് ആവശ്യപ്പെട്ട് തിയറ്ററുകൾക്കു നോട്ടിസ് നൽകിയതായി നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചു.
തിയറ്ററുകൾക്കകത്തു വിൽക്കുന്ന ലക്ഷുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിലവിവരം മലയാളത്തിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണം. പുറത്തു നിന്നുള്ള ലഘുഭക്ഷണവുമായി നഗരത്തിലെ തിയറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തിയറ്ററുകളുടെ ഉള്ളിലുള്ള കടകളിൽ പല സാധനങ്ങളും വില കൂട്ടിയാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ചോദിച്ച വില നൽകി ഇത്തരം സാധനങ്ങൾ വാങ്ങുന്ന രീതിക്ക് ഇതോടെ അറുതി വരികയാണ്.
Post Your Comments