KeralaNews

എറണാകുളത്തെ ചെരുപ്പ് ഗോഡൗണ്‍ പൊളിക്കണമെന്ന് അഗ്‌നി രക്ഷാസേന

 

കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിച്ച ആറ് നില ചെരുപ്പ് ഗോഡൗണ്‍ പൊളിച്ച് നീക്കണമെന്ന് നിര്‍ദേശിച്ച് അഗ്‌നി രക്ഷാസേന കലക്ടര്‍ക്ക് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും. സുരക്ഷ സംവിധാനത്തിലെ സമ്പൂര്‍ണ പാളിച്ചയാണ് അപകടത്തിലേക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിലെ അഗ്‌നി ശമന സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. രണ്ട് വെള്ള സംഭരണികള്‍ കാലിയായിരുന്നു. മുറികളില്‍ ഉപയോഗിച്ചിരുന്ന അഗ്‌നി ശമിനികള്‍ കാലപ്പഴക്കം ചെന്ന് പ്രവര്‍ത്തന രഹിതമായിരുന്നു. 2006ന് ശേഷം ഫയര്‍ എന്‍ഒസി പുതുക്കിയില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടി സാധനങ്ങള്‍ സംഭരിച്ചു. രക്ഷാ മാര്‍ഗമായ ഗോവണികളിലും സ്‌റ്റോക്ക് നിറച്ചു.

അതേസമയം തീപിടിത്തത്തെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും പ്രാഥമിക അന്വേഷണം നടത്തി. ഗോഡൗണിന് തീപിടിത്തമുണ്ടായ 20ന് പ്രദേശത്ത് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നുവെന്നാണ് ഇന്‍സ്‌പെക്ടറേറ്റിന്റെ കണ്ടെത്തല്‍. തീ വിഴുങ്ങിയ കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളിലെ കോണ്‍ക്രീറ്റ് തൂണുകളും ചുമരുകും ചൂടേറ്റ് വിണ്ട് കീറി. ചിലയിടങ്ങളില്‍ തട്ട് നിര്‍മിച്ച ഇരുമ്പ് ബീമുകള്‍ തീയില്‍ പഴുത്തു വളഞ്ഞു. കെട്ടിടം തുടര്‍ ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് അഗ്‌നിശമന സേന കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button