മനാമ: പതിനാറ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ബഹ്റൈന്‍. നാഷണല്‍ റഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെല്‍ത്ത് സര്‍വീസ് ആന്റ് പ്രൊഫഷന്‍സ് ആണ് ഇക്കരായം അറിയിച്ചത്. ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യ സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ആയിരുന്നു ചടങ്ങ്. അംവാജ് ഐലന്‍ഡിലെ ദി ഗ്രോവ് ഹോട്ടലില്‍ ആയിരുന്നു പരിപാടി.
അതോറിറ്റി നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ആശുപത്രികള്‍ക്കാണ് അംഗീകാര പത്രം നല്‍കിയത്. ചടങ്ങില്‍ വിവിധ ആശുപത്രി മേധാവികളും ആരോഗ്യ രംഗത്തെ പ്രമുഖരുമടങ്ങുന്നവര്‍ പങ്കെടുത്തു. ബഹ്റൈനിലെ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിന് അതോറിറ്റിയുടെ പ്ലാറ്റിനം അക്രഡിറ്റേഷന്‍ ലഭിച്ചു. അംഗീകാരപത്രം മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയില്‍ നിന്നും സ്വീകരിച്ചു. കൂടുതല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാന്‍ ഈ അംഗീകാരം പ്രചോദനമാകുന്നുവെന്നു കുര്യന്‍ വ്യക്തമാക്കി.
ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ആരോഗ്യ മേഖല നവീകരിക്കുക, രോഗികളുടെ സുരക്ഷ ഉറപ്പാക്കുക, രോഗ്ികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുക എന്നിവ പരിഗണിച്ചാണ് മൂല്യ നിര്‍ണയ പരിപാടി സംഘടിപ്പിച്ചത്. മേഖലയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു മൂല്യനിര്‍ണയ പരിപാടി ആശുപത്രികള്‍ക്കായി നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡത്തിലേക്ക് ആശുപത്രികള്‍ ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1238 നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 882 നിര്‍ദേശങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളില്‍പെട്ടതാണ്.
Post Your Comments