Latest NewsIndiaNews

ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

അരിയലൂര്‍: പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ പറഞ്ഞു. സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്റെയും ആത്മാവിന് ശാന്തി ലഭിക്കു- ഗാന്ധിമതി പറഞ്ഞു.

അച്ഛന്റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്പിടിച്ച ഗാന്ധിമതിയുടെ ദുഖം നാടിന്റെയും ദുഖമായി മാറുകയായിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണ് ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button